ആശിഷ് നെഹ്‌റ കളമൊഴിയുന്നു; ഇന്ത്യ ന്യൂസീലാന്‍ഡ് ട്വന്റി 20 മത്സരം ഇന്ന്

ദില്ലി: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്നു തുടക്കമാകും. ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടക്കുന്ന മത്സരം ആശിഷ് നെഹ്റ എന്ന ബൗളറുടെ 18 വര്‍ഷം നീണ്ട കായികജീവിതത്തിന് വിരാമിടുകകൂടിയാണ്.

ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമാണെന്ന് നെഹ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആദ്യമായി പന്തെറിഞ്ഞ മണ്ണില്‍ തന്നെ വിടവാങ്ങല്‍ മത്സരം കളിക്കാന്‍ കഴിയുക എന്ന സ്വപ്‌നം കൂടിയാണ് നെഹ്‌റക്ക് ഇന്ന് പൂവണിയുക. ദീര്‍ഘനാള്‍ ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുന ആയിരുന്ന താരത്തിന് ജയത്തോടെ വീരോചിതമായ യാത്ര അയപ്പ് നല്‍കാനാണ് ടീം ശ്രമിക്കുന്നത്.

എന്നാല്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ കിവികള്‍ അത്ര നിസാരക്കാരല്ല . ഇന്നുവരെ ന്യൂസിലന്‍ഡിനോട് ട്വന്റി 20യില്‍ വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല എന്നത് വെല്ലുവിളി തന്നെയാണ്.

ഏറ്റവുമൊടുവില്‍ 2016 ഐസിസി ട്വന്റി 20 ലോകകപ്പിലാണു കിവികള്‍ക്കു മുന്നില്‍ ഇന്ത്യ കീഴടങ്ങിയത്.

തൊട്ടുമുമ്പ് ഓസ്‌ട്രേലിയയ്ക്കുമേല്‍ നേടിയ ഏകദിന വിജയവും കിവികളുമായുള്ള ഏകദിന പരമ്പരനേട്ടവും നല്‍കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News