രാഹുലിന്‍റെ കരാട്ടെ പ്രകടനം; ദിവ്യസ്പന്ദന പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍

ജാപ്പനീസ് ആയോധന കലയായ അകിഡോയില്‍ ബ്‌ളാക്ക് ബെല്‍റ്റ് നേടിയ ആളാണ് താനെന്ന് രാഹുല്‍ വെറുതേ ബഡായി പറഞ്ഞതെല്ലെന്ന് ദാ ഈ ചിത്രങ്ങള്‍ തെളിയിക്കും. രാഹുല്‍ ഗാന്ധിയുടെ അഭ്യാസപ്രകടനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ്.

ദിവ്യസ്പന്ദന

കന്നട നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യസ്പന്ദനയാണ് രാഹുല്ന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ഒരു അക്കിഡോ അഭ്യാസിയോടൊപ്പമുള്ള രാഹുലിന്റെ വിവിധ പൊസിഷനുകളാണ് ദിവ്യ ട്വീറ്റ് ചെയ്തത്.

മുന്‍പ് ഒരു ബിസിനസ് വേദിയിലാണ് രാഹുല്‍ തന്റെ അസാധാരണ കഴിവ് വെളിപ്പെടുത്തിയത്. അന്ന് ബോക്‌സിംഗ് താരമായ വിജേന്ദര്‍ കുറച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രാഹുല്‍ അന്ന് വിമുഖത പ്രകടിപ്പിച്ചതാണ് ഇപ്പോള്‍ ദിവ്യസ്പന്ദന യാഥാര്‍ത്ഥ്യമായിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here