‘പടയോട്ട’ ത്തിലെ സാംസ്കാരിക ജാഥ ‘കളങ്കിത’രുടേത്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ജാഥയ്ക്ക് മുന്നോടിയായുള്ള കലാ-സാംസ്കാരികജാഥയുടെ ഒരുക്കം നടന്നത് ജീവനക്കാരിയായ രാധ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍.

കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസായ പ്രേമചന്ദ്രന്‍നായര്‍ സ്മാരകത്തില്‍ ഒരാഴ്ചയായിരുന്നു പരിശീലനം. ഇവിടുത്തെ ജീവനക്കാരിയായിരുന്ന കോവിലകത്തുമുറി ചിറക്കല്‍ രാധയുടെ കൊലപാതകത്തില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൌക്കത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.

കെപിസിസി സംസ്കാരസാഹിതിയാണ് കലാജാഥ നടത്തുന്നത്. സംസ്കാര സാഹിതിയുടെ കണ്‍വീനറാണ് ഷൌക്കത്ത്. ചൊവ്വാഴ്ച കാസര്‍കോട്ടുനിന്ന് കലാജാഥ പര്യടനം തുടങ്ങി.

‘പടയൊരുക്ക’ത്തില്‍നിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്പോഴാണ് ആരോപണവിധേയരുടെ നേതൃത്വത്തില്‍ കലാജാഥയും കൊല നടന്ന ഓഫീസില്‍ ജാഥാപരിശീലനവും.

ഈ വിവരം പുറത്തുവിട്ടത് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളാണ്. 10 ദിവസം റിഹേഴ്സല്‍ ക്യാമ്പ് നടന്നുവെന്നും സ്ത്രീകളടക്കം 25 കലാകാരന്മാര്‍ പങ്കെടുത്തുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ബ്ളോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ ഓഫീസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് 2014 ഫെബ്രുവരി അഞ്ചിനായിരുന്നു. ശ്വാസംമുട്ടിച്ച് കൊന്ന് അമരമ്പലത്തിനടുത്ത് കുളത്തില്‍ തള്ളുകയായിരുന്നു.

ആര്യാടന്‍ മുഹമ്മദ് വൈദ്യുതിമന്ത്രിയും മകന്‍ ഷൌക്കത്ത് നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായിരിക്കെയാണ് സംഭവം. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗവുമായ ബി കെ ബിജുനായര്‍, കുന്നലശേരി ഷംസുദ്ദീന്‍ എന്നിവര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പരിശീലന ക്യാമ്പ് നിലമ്പൂരിലാണ് നടന്നതെങ്കിലും കോണ്‍ഗ്രസ് ഓഫീസിലല്ലെന്നാണ് ആര്യാടന്‍ ഷൌക്കത്ത് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News