ഒടുവില്‍ സൗബിന്‍ സാഹിറിനെത്തേടി ആ ഭാഗ്യവുമെത്തി; കൈയ്യടിച്ച് ദുല്‍ഖര്‍

മലയാള സിനിമയില്‍ സംവിധായകനായും അഭിനേതാവായും സംവിധായകനായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് സൗബിന്‍ സാഹിര്‍. ആദ്യമായി സംവിധാനം ചെയ്ത പറവ ഉയര്‍ത്തിയ തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല.

ഇതിനിടയിലാണ് സൗബിന്‍ നായകവേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത്. സുഡാനി ഫ്രം നൈജീരിയ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഹാപ്പി ഹവേഴ്‌സ്

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ദുല്‍ഖര്‍ ചിത്രത്തിന് ശേഷം സൗബിന്‍ ചിത്രത്തിനായി ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിലൂടെ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മിക്കുക.

പറവയില്‍ കേന്ദ്രകഥാപാത്രമായി തിളങ്ങിയ ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തും.

ഫുട്‌ബോള്‍ പ്രമേയമാകുന്ന ചിത്രം സൗബിന്റെ കരിയറില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോടും മലപ്പുറത്തുമായിരിക്കും ചിത്രീകരണം. റെക്‌സ് വിജയനായിരിക്കും ചിത്രത്തിന് സംഗീതം പകരുകയെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

#sudaanifromnigeria ⚽️

A post shared by Soubin Shahir (@soubinshahir) on

ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് കെ.എല്‍10 പത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹ്‌സിന പരാരിയും സംവിധായകന്‍ സകരിയ്യയും ചേര്‍ന്നാണ്.

വാള്‍ട്ട് ഡിസ്‌നിയുടെ ‘ഡെസ്പറേറ്റ് ഹൗസ്‌വൈവ്‌സ് ആഫ്രിക്ക’, ‘ടിന്‍സല്‍’, എം.ടി.വിയുടെ ‘ഷുഗ’ തുടങ്ങിയ ആഫ്രിക്കന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സൗബിനാപ്പം പ്രധാന താരമായി അഭിനയിക്കുന്ന സാമുവല്‍ അബിയോള റോബിന്‍സണ്‍. മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തുന്ന ‘സുഡാനി’യായാണ് റോബിന്‍സണ്‍ വേഷമിടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News