ഇന്ത്യന്‍ സിനിമയെ പ്രകമ്പനം കൊള്ളിക്കാന്‍ മമ്മൂട്ടി; സന്തോഷ് ശിവനൊപ്പം കുഞ്ഞാലി മരക്കാരായി എത്തുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഏറെ

ഇന്ത്യന്‍ സിനിമയെ പ്രകമ്പനം കൊള്ളിക്കാന്‍ കുഞ്ഞാലി മരക്കാരായി മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നായിരിക്കും കുഞ്ഞാലി മരക്കാര്‍.

കേരളപ്പിറവി ദിനത്തിലാണ് ആരാധകരെ ആവേശത്തിലാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ പുതിയ പ്രൊജക്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഷാജി നടേശന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് ഫിലിംസ് ആണ്.

ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളം തമിഴ് ഭാഷകലില്‍ നിന്നു പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കടല്‍യുദ്ധം നയിച്ച നാല് കുഞ്ഞാലിമരക്കാര്‍മാരുടെ പോരാട്ടത്തിന്റെ കഥ. 1498 – ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോര്‍ച്ചുഗീസുകാര്‍) നടന്ന ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചയാളായിരുന്നു കുഞ്ഞാലിമരക്കാരും പിന്‍ഗാമികളും.

ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് മരക്കാന്മാരായിരുന്നു. ഇതില്‍ കുഞ്ഞാലി നാലാമന്റെ അവസാനത്തെ യുദ്ധമാണ് മമ്മൂട്ടി ചിത്രം പറയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here