പ്രമേഹത്തെ പിടിച്ചുകെട്ടാന്‍ ‘മിഠായി’ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ നേരിടുന്ന ടൈപ്പ് 1 പ്രമേഹരോഗം അകറ്റുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ‘മിഠായി’ എന്ന സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു.

പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാനത്തെ ടൈപ്പ് 1 പ്രമേഹരോഗം ബാധിച്ച 18 വയസ്സിനു താഴെയുള്ളവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നവംബര്‍ 5 നു മുമ്പായി 7034000444, 7034000888 എന്നീ നമ്പറുകളില്‍ ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെയുള്ള സമയങ്ങളില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും മിഷന്‍ അറിയിച്ചു. ഇങ്ങനെ തയ്യാറാക്കുന്ന രജിസറ്ററില്‍ നിന്നാണ് തുടര്‍ന്ന് ‘മിഠായി’ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here