ഗെയില്‍ വിരുദ്ധ സമരത്തിനിടെ സംഘര്‍ഷം; സമരക്കാരും പൊലീസും ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഗെയില്‍ വിരുദ്ധ സമരത്തിനിടെ സംഘര്‍ഷം. സമരക്കാരും പൊലീസും ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

രാവിലെ ഗെയില്‍ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പുലര്‍ച്ചെ ഗെയിലിന്റെ ജെസിബിയും ജനറേറ്ററും തകര്‍ത്തിരുന്നു. പൊലീസ് അകമ്പടിയോടെയെത്തിയ ഗെയില്‍ ഉദ്യോഗസ്ഥരുടെ വാഹനവും സമരക്കാര്‍ തകര്‍ത്തു.

ഇതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ റോഡില്‍ ടയര്‍ കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

സമരക്കാരെ പിരിച്ച് വിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഇതിനിടെ, നാളെ തിരുവമ്പാടി നിയോജക മണ്ഡലത്തിലും കീഴ്പറമ്പ് പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here