മാതൃഭൂമിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്റര്‍നാഷണല്‍ പബ്ലിഷേര്‍ പുരസ്‌കാരത്തിന് മാതൃഭൂമി തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മുപ്പത്തിയാറാമത് ഷാര്‍ജ പുസ്തകോത്സവത്തിന്റെ ഉദ്്ഘാടന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

ഈ ബഹുമതിക്ക് അര്‍ഹമാവുന്ന ഇന്ത്യയിലെ ആദ്യ മാധ്യമ സ്ഥാപനമാണ് മാതൃഭൂമി. പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയില്‍ നിന്ന് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എംവി ശ്രേയാംസ്‌കുമാര്‍ പുരസ്‌കാരം സ്വീകരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here