രാജീവ് വധക്കേസില്‍ സിപി ഉദയഭാനു അറസ്റ്റില്‍; അറസ്റ്റ് തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്ന്

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഭിഭാഷകന്‍ സിപി ഉദയഭാനു അറസ്റ്റില്‍.

കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ന് തൃശൂരിലേക്ക് കൊണ്ടുപോകുന്ന ഉദയഭാനുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.

കേസിലെ ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രാജീവ് കൊല്ലപ്പെട്ട ദിവസം ഉദയഭാനു കേസിലെ മറ്റൊരു പ്രതിയായ ചക്കര ജോണിയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് അന്വേഷണംഘം ശേഖരിച്ചിട്ടുണ്ട്.

മാത്രമല്ല, സംഭവ ദിവസം വൈകീട്ട് 4.30ന് ഉദയഭാനുവും മറ്റു രണ്ടു പ്രതികളും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News