ഷാര്‍ജ സുല്‍ത്താനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് തയ്യാറാക്കിയ ‘അക്ഷരങ്ങളുടെ സുല്‍ത്താന്‍’ പ്രകാശനം ചെയ്തു; ഷാര്‍ജ ഭരണാധികാരി മലയാള പുസ്തകം പ്രകാശനം ചെയ്യുന്നത് ഇതാദ്യമായി

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ആസ്പദമാക്കിയുള്ള പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജയില്‍ നടന്നു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ സുല്‍ത്താന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമ സിനിമ സംവിധായകനുമായ കമലിന് പുസ്തകം നല്‍കിയായിരുന്നു പ്രകാശനം.

മലയാളികള്‍ക്കാകെ അഭിമാനമായ ഒരു ചരിത്രമുഹൂര്‍ത്തതിനാണ് ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവം സാക്ഷ്യം വഹിച്ചത്. വായനയെയും പുസ്തകങ്ങളെയും ഏറെ സ്‌നേഹിക്കുന്ന ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ജീവിത വീക്ഷണം വ്യക്തമാക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് തന്നെ വേറിട്ടതായി.

സുല്‍ത്താനുമായി കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖമാണ് അക്ഷരങ്ങളുടെ സുല്‍ത്താന്‍ എന്ന പേരില്‍ പുസ്തകമാക്കിയത്. ഷാര്‍ജ ഭരണാധികാരി തന്നെ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമ സംവിധായകനുമായ കമലിന് നല്‍കിയാണ് പ്രകാശനം നടത്തിയത്. ഇതാദ്യമായാണ് ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ സുല്‍ത്താന്‍ ഒരു മലയാള പുസ്തകം പ്രകാശനം ചെയ്തത്.

ജോണ്‍ ബ്രിട്ടാസ്, മുന്‍ മന്ത്രി ബിനോയ് വിശ്വം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പസിഡന്റ് അഡ്വക്കേറ്റ് വൈഎ റഹീം, മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍ വികെ അഷറഫ്, ലിപി പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ അക്ബര്‍, ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സൈദ് മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശന വേളയില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു. ലിപി പബ്ലിക്കേഷന്‍സ് ആണ് ‘അക്ഷരങ്ങളുടെ സുല്‍ത്താന്‍’ പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News