കൊച്ചി: കൊച്ചിയിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശികളായ ഇജാസ് (29), നൗഷീര്‍ (26), ചേര്‍ത്തല അരീപ്പറപ്പ് സ്വദേശി അനസ് (25) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്.
ഏഴുകിലോ കഞ്ചാവും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
ആന്ധ്ര-ഒഡീഷ അതിര്‍ത്തിയില്‍ കൃഷി ചെയ്യുന്ന കഞ്ചാവ് ഇവര്‍ നേരിട്ടാണ് ശേഖരിച്ചിരുന്നത്. കിലോഗ്രാമിന് നാലായിരം രൂപയ്ക്ക് ലഭിക്കുന്ന ശീലാവതി ഇനത്തില്‍പ്പെട്ട കഞ്ചാവ് ഇടുക്കി ഗോള്‍ഡെന്ന പേരില്‍ 20,000 രൂപയ്ക്കാണ് സംഘം വിറ്റിരുന്നത്.
ഇടനിലക്കാര്‍ വഴിയാണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കഞ്ചാവ് വില്‍ക്കുന്നതെന്നും സംഘം മൊഴി നല്‍കി. കേരളത്തില്‍ മൂന്നു സ്ത്രീകള്‍ മൊത്തമായി കഞ്ചാവ് വാങ്ങാറുണ്ടെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.
ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്ന റായഗഡയിലെ സ്ത്രീ, ലൊക്കേഷനുകളിലെ ഇടനിലക്കാര്‍ എന്നിവരെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here