അങ്ങനെ മിയ ഖലീഫയുടെ മറുപടി എത്തി; മലയാളി ആരാധകര്‍ക്ക് നിരാശ

ഒമര്‍ ലുലുവിന്റെ ചങ്ക്‌സ് സിനിമയുടെ രണ്ടാം ഭാഗത്തില്‍ മിയ ഖലീഫ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളി ആരാധകര്‍ സ്വീകരിച്ചത്. ക്യാരക്ടര്‍ റോളില്‍ മിയ ഖലീഫ എത്തും എന്ന് ഒമര്‍ ലുലു ഒരു മാധ്യമത്തോടെ പറയുകയും ചെയ്തു.

ഒരു ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നതെന്നും നിലവില്‍ മിയ പ്രൊജക്ടിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും ഒമര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ, ആ വാര്‍ത്തകള്‍ എല്ലാം തള്ളി സാക്ഷാല്‍ മിയ തന്നെ രംഗത്തെത്തിയിരിക്കുന്നു.

താന്‍ ഒരു മലയാള സിനിമയിലും അഭിനയിക്കുന്നില്ലെന്നാണ് മിയയുടെ പ്രതികരണം. മിയ ഇന്ത്യയിലെ ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മിയയോടടുത്ത വൃത്തങ്ങളും വ്യക്തമാക്കി.

മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയും അവര്‍ നിഷേധിച്ചു. പ്രമുഖ സിനിമാ വെബ്‌സൈറ്റായ ബോളിവുഡ് ലൈഫാണ് ഇക്കാര്യം പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News