കളിയെന്നു പറഞ്ഞാ ഇതാണ് കളി; ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ നിര്‍ത്തിപ്പൊരിച്ചു

ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ ലോകോത്തര നിരയെ മലര്‍ത്തിയടിച്ച് ടോട്ടന്‍ഹാം ഹോട്‌സ്പര്‍സ്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ആരാധകരെ ആവേത്തിലാക്കി ടോട്ടന്‍ഹാം റയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.

ചാമ്പ്യന്‍മാരുടെ ടീം ടോട്ടന്‍ഹാമിന്റെ ആക്രമണത്തിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ പകച്ചു പോയി. ടോട്ടന്‍ഹാം ആരാധകര്‍ പോലും പ്രതീക്ഷിക്കാത്ത ജയമാണ് അവര്‍ സ്വന്തമാകിയത്.

ഒരിക്കലും ടോട്ടന്‍ഹാമിന് വെല്ലുവിളി ഉയര്‍ത്താന്‍ റയലിന്റെ പേര് കേട്ട ആക്രമണ നിരക്ക് ആയില്ല. ആദ്യ പകുതിയില്‍ റയല്‍ പോസഷനില്‍ മുന്നിട്ട് നിന്നെങ്കിലും ടോട്ടന്‍ഹാം ആദ്യ ഗോള്‍ നേടി.

27-ാം മിനുട്ടില്‍ ട്രിപ്പിയറിന്റെ പാസ്സില്‍ ഡലെ അലിയുടെ ഗോളിലൂടെ ടോട്ടന്‍ഹാം ആദ്യം മുന്നിലെത്തിയെങ്കിലും റയല്‍ അട്ടിമറി ഒരിക്കലും പ്രതീക്ഷിച്ചില്ല. റയല്‍ ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് പിന്നീട് ടോട്ടന്‍ഹാം നടത്തിയത്.

56-ാം മിനുട്ടില്‍ അലി വീണ്ടും റയലിന്റെ വല കുലുക്കി. മികച്ച മുന്നേറ്റത്തിലൂടെ ഹാരി കെയ്ന്‍ നല്‍കിയ പാസ്സില്‍ ക്രിസ്ത്യന്‍ എറിക്‌സന്‍ റയലിന്റെ വലയിലേക്ക് സ്പര്‍സിന്റെ മൂന്നാം ഗോളും അടിച്ചു കയറ്റി.

80-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിന്റെ മാനം കാത്ത ആശ്വാസ ഗോള്‍ നേടിയത്.

അതേസമയം, അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ റെക്കോര്‍ഡിട്ട മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി നാപ്പോളിയെ തകര്‍ത്തു. പൊരുതി കളിച്ചിട്ടും സിറ്റിയോട് 2-4 ന്റെ തോല്‍വിയാണ് നാപ്പോളി വഴങ്ങിയത്.

ഒരു ഗോളിന് പിറകില്‍ പോയ ശേഷം ശക്തമായി തിരിച്ചു വന്ന സിറ്റി ഇതോടെ നോകൗട്ടില്‍ ഇടം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News