രാജസ്ഥാനില്‍ സമര ചരിത്രമെഴുതി എസ്എഫ്‌ഐ; സര്‍ക്കാര്‍ മുട്ടുമടക്കി

ജയ്പൂര്‍:രാജസ്ഥാനിലെ സര്‍ക്കാര്‍ വനിതാ കോളേജില്‍ എസ്എഫ്‌ഐ നടത്തിയ സമരം വന്‍ വിജയം.

രാജസ്ഥാനിലെ ശ്രീ കല്യാണ്‍ ഗവര്‍മെന്റ് വനിതാ കോളേജില്‍ ഒഴിവുണ്ടായിരുന്ന അധ്യാപക സീറ്റുകളില്‍ നിയമനം നടത്തണമെന്നും വിദ്യാര്‍ഥിനികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യവികസനം നടത്തണമെന്നുമാവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സമരം നടത്തിയത്.

അധികൃതര്‍ വിദ്യാര്‍ഥിനികള്‍ക്ക് ഉറപ്പ് നല്‍കി

61 അധ്യാപക ഒഴിവുകളില്‍ 21 എണ്ണത്തിലും ഇതിനകം നിയമനം നടത്തി. ശേഷിക്കുന്നവ ഉടനെ നിയമിക്കുമെന്നും അധികൃതര്‍ വിദ്യാര്‍ഥിനികള്‍ക്ക് ഉറപ്പ് നല്‍കി.

നിരവധി നാളായി അധ്യാപകരില്ലാത്തതിനാല്‍ അധ്യയനം തന്നെ മുടങ്ങിയ നിലയിലായിരുന്നു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം സമരരംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ ആവശ്യയങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

നേരത്തെ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐ വന്‍ മുന്നേറ്റം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News