യാത്രക്കാരെ അമ്പരിപ്പിച്ച് വിമാനത്തിനുള്ളില്‍ ക്യാപ്റ്റന്റെ വിവാഹ അഭ്യര്‍ത്ഥന; കയ്യടിച്ച് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ

പ്രണയം തുറന്നു പറയുന്നതും വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാല്‍, ആകാശത്തു വച്ച് വിമാനത്തിന്റെ ക്യാപ്റ്റന്‍ തന്നെ വിവാഹാഭ്യര്‍ഥന നടത്തിയാലോ?

റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് പ്രണയത്തിന്റെ പുത്തന്‍ ഭാവം യാത്രക്കാര്‍ അനുഭവിച്ചത്. ക്യാപ്റ്റന്‍ റിച്ചാര്‍ഡ് അബു മന്നയാണ് കാമുകിയോട് വിമാനത്തില്‍ വച്ച് വിവാഹഅഭ്യര്‍ഥന നടത്തിയത്.

ജോര്‍ദാന്‍ തലസ്ഥാനമായ അമാനില്‍ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് പ്രണയ രംഗങ്ങള്‍ അരങ്ങേറിയത്. കാമുകിയ്ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന ക്യാപ്റ്റന്‍ കയ്യില്‍ കരുതിയിരുന്ന മോതിരം യുവതിയ്ക്ക് നേരെ നീട്ടിയാണ് വിവാഹാഭ്യര്‍ഥന നടത്തിയത്.

വിമാനത്തില്‍ വച്ച് വിവാഹ അഭ്യര്‍ഥന നടത്തുമെന്നത് ആദ്യമേ തീരുമാനിച്ച കാര്യമായിരുന്നു. എന്നാല്‍, കാമുകിയ്ക്ക് ഇത് അറിയില്ല. പെട്ടെന്നുണ്ടായ നീക്കത്തില്‍ ആദ്യം അത്ഭുതപ്പെട്ട അവര്‍ വിവാഹത്തിന് സമ്മതം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരും സന്തോഷത്തില്‍ പങ്കുചേര്‍ന്നു. പരസ്പരം വാരിപുണര്‍ന്നും പൂക്കള്‍ നല്‍കിയും അവര്‍ ആഘോഷിച്ചു.

റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് വിമാന അധികൃതര്‍ സമൂഹമാധ്യങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചു. പ്രണയികള്‍ക്ക് ഇപ്പോള്‍ ലോകം മുഴുവന്‍ ആശംസകള്‍ നേരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News