ഇടുക്കിയില്‍ ബസ് അപകടം; 30 പേര്‍ക്ക് പരിക്ക്

ഇടുക്കിയില്‍ ബസ്സപകടത്തില്‍പ്പെട്ട് 30 ഓളം പേര്‍ക്ക് പരിക്ക്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പെട്ടത്.
ഏലപ്പാറ-ചിന്നാറിന് സമീപം സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. കോട്ടയം-കട്ടപ്പന റൂട്ടില്‍ ഓടുന്ന പള്ളിപ്പറമ്പന്‍ എന്ന ബസ്സാണ് അപകടത്തില്‍പെട്ടത്.

ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here