ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു; കനത്ത സുരക്ഷ ഒരുക്കി പൊലീസ്

കോഴിക്കോട്: മുക്കത്ത് ഗെയില്‍ നിര്‍ത്തിവെച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു .

കനത്ത പൊലീസ് സുരക്ഷയിലാണ് പണികള്‍ ആരംഭിച്ചത്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്.

മുക്കം എരഞ്ഞിമാവില്‍ ഒരു മാസം മുമ്പാണ് ഗെയില്‍ വിരുദ്ധ സമരം ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം.

പല ഘട്ടങ്ങളിലും സമരം വഴിതിരിച്ച് വിടാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഗെയില്‍ വിരുദ്ധ സമരം ഗൂഢാലോചനയുടെ ഭാഗമെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here