പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; ഭാവനയുടെ വിവാഹം പുതുവര്‍ഷാരംഭത്തില്‍; സ്ഥിരീകരണവുമായി കുടുംബവൃത്തങ്ങള്‍

നടി ഭാവനയുടെയും കന്നട നടന്‍ നവീനിന്റേയും വിവാഹം പുതുവര്‍ഷാരംഭത്തില്‍. ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വിവാഹം പുതുവര്‍ഷാരംഭത്തില്‍ ഉണ്ടാകുമെന്ന് കുടുംബവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

കന്നട നടനും നിര്‍മ്മാതാവുമായ നവീനുമൊത്തുള്ള ഭാവനയുടെ വിവാഹം നീട്ടിവെച്ചുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. നവീന്‍ വിവാഹം വേണ്ടന്നു വെച്ചു എന്നരീതിയിലായിരുന്നു വാര്‍ത്ത.

ഭാവനയുടെ സിനിമ തിരക്കുകളാണ് വിവാഹം വൈകാന്‍ കാരണമെന്ന് മറ്റ് ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിവാഹം പുതുവര്‍ഷാരംഭത്തില്‍ ഉണ്ടാകുമെന്ന് കുടുംബാംഗം പ്രതികരിച്ചു.

‘നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത്. അത് വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം വേണ്ടെന്നു പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും.’ കുടുംബാംഗം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News