വാഹന നികുതി വെട്ടിപ്പ്: ബിജെപി എംപി സുരേഷ് ഗോപിക്കു മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം: ആഡംബര വാഹനം വാങ്ങി നികുതി വെട്ടിച്ച സംഭവത്തിലാണ് ബിജെപിയുടെ രാജ്യസഭാംഗവും, നടനുമായ സുരേഷ്‌ഗോപിക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയത് .

വാഹനം വാങ്ങി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും എന്ത് കൊണ്ട് രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റിയിലെന്നത് വിശദീകരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.ശാസ്തമംഗലത്തെ സുരേഷ്‌ഗോപിയുടെ വസതിയിലെത്തിയാണ് മോട്ടാര്‍ വാഹന ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത് .

എന്നാല്‍ സുരേഷ്‌ഗോപിയോ അടുത്ത ബന്ധുക്കളോ വസതിയില്‍ ഉണ്ടായിരുന്നില്ല.വീട്ടിലുണ്ടായിരുന്ന ജോലിക്കാര്‍ നോട്ടീസ് വാങ്ങാന്‍ കൂട്ടാക്കതിരുന്നതിനെ തുടര്‍ന്ന് വാഹനത്തില്‍ നോട്ടീസ് പതിച്ച ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി

2010 ല്‍ 70 ലക്ഷം രൂപ വിലവരുന്ന ഔഡി ക്യൂ സെവന്‍ കാര്‍ സുരേഷ് ഗോപി വാങ്ങിയെങ്കിലും വിലയായി 5 ലക്ഷം മാത്രമാണ് കാണിച്ചിരിക്കുന്നത്. സുരേഷ്‌ഗോപി കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ് ,എല്ലെപിളളചാവടി ,പോണ്ടിചേരി എന്നാണ് വിലാസം കാണിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വിലാസത്തില്‍ താമസിക്കുന്നത് വെങ്കിടേഷ് എന്ന വ്യക്തിയും കുടുംബവുമാണ് , രാജ്യസഭാ അംഗമായി സത്യപ്രതിഞ്ജ ചെയ്ത ശേഷമാണ് രണ്ടാമത്തെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്.

ഈ കാറിന് 79 ലക്ഷം വിലയായി കാണിച്ചിട്ടുണ്ടെങ്കിലും വിലാസം പഴയ പോലെ വ്യാജമാണ്. രജിസ്‌ട്രേഷന്‍ നടത്തി 13 മാസത്തിനകം വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്ത് റീ രജിസ്ട്രര്‍ ചെയ്യണമെന്നാണ് ചട്ടം.

ഇത് രണ്ടും സുരേഷ്‌ഗോപി ലംഘിച്ചിരിക്കുകയാണ്. ബിജെപിയുടെ രാജ്യസഭാംഗം ഇത്തരത്തില്‍ നികുതി വെട്ടിപ്പിലും, വ്യാജ രേഖ ചമച്ചതിനും ആരോപണവിധേയനായിട്ടും സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ മൗനം തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News