ഗെയിൽ പദ്ധതി ചില വസ്തുതകൾ; ജനങ്ങൾ തിരിച്ചറിയുക

1.ഇന്ത്യയിലെ 22 ഓളം സംസ്ഥാനങ്ങളിൽ പതിനൊന്നായിരം (11000 ) കിലോമീറ്റർ പൈപ്പ്‌ ലൈൻ ഭാഗികമായൊ പൂർണ്ണമായൊ ഗെയിൽ പദ്ധതി പ്രകാരം പൂർത്തിയാക്കി കഴിഞ്ഞു.

2. എറണാകുളം മുതൽ മംഗലാപുരം വരെയാണു ഈ പദ്ധതിക്കായ്‌ ഇപ്പോൾ കേരളത്തിൽ പൈപ്പ്‌ ഇടുന്നത്‌. ഇതിൽ എറണാകുളത്തെ ആദ്യ ഫേസ്‌ പൂർത്തിയാക്കികഴിഞ്ഞു . അംമ്പലമുകളിലേക്ക്‌ പൈപ്പ്‌ പോകുന്നത്‌ “കൊച്ചി സ്മാർട്ട്‌ സിറ്റിക്ക്‌ ” അടിയിലൂടെയാണു. ഇവിടങ്ങളിൽ ആർക്കും ഇല്ലാത്ത ആശങ്കയാണ് മലപ്പുറത്ത്‌ മാത്രം ചിലർ ഉണ്ടാക്കിയിരിക്കുന്നത്.

3. ഡിസംബർ 2013ന് കമ്മീഷൻ ചെയ്യപ്പെട്ട ടെർമിനൽ വൻ ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വേണം ഗെയിൽ എൽഎൻജി വാതക പൈപ്പിടൽ പദ്ധതിയെ കാണാൻ. 4500 കോടി രൂപ മുടക്കി കേന്ദ്രസർക്കാരിന്റെ എൽഎൻജി കമ്പനിയായ പെട്രോനെറ്റ്‌ പുതുവൈപ്പിനിൽ സ്ഥാപിച്ച എൽ എൻ ജി ടെർമ്മിനലുകൾ ഇപ്പോഴും അതിന്റെ 10 % കപ്പാസിറ്റി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

4. അഞ്ചു മില്ല്യൺ ടൺ ലിറ്റർ ശേഷിയുള്ള ടെർമിനലിൽ നിന്ന് എൽ എൻ ജി നിലവിൽ ഉപയോഗിക്കുന്നത്‌ ഫാക്ടും ബി പി സി എല്ലും മാത്രം.പുതുവൈപ്പിൻ ടെർമ്മിനലിന്റെ പ്രവർത്തനശേഷി 40 % നു മേലെ എത്തിക്കാൻ കൊച്ചി – കൂറ്റനാട്‌- മംഗളുരു- ബംഗളുരു പൈപ്പ്‌ ലൈൻ പൂർത്തീകരിക്കുകയേ വേണ്ടൂ.

5. 2007 മുതൽ ആരംഭിച്ച പൈപ്പിടൽ പദ്ധതി ഇന്നും പൂർത്തിയാകാത്തതിന്റെ കാരണം പൈപ്പ്‌ ഇടാനുള്ള സ്ഥലം ലഭ്യമാക്കുന്നതിലെ കാലതാമസം മാത്രമാണ്.2014 ഇൽ ഒരിഞ്ച്‌ ഭൂമി പ്പൊലും ലഭ്യമാകാതെ പദ്ധതി വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ നിന്നുമാണു ഇതിനു വേണ്ടുന്ന ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്ത്‌ കഴിഞ്ഞു ഏറ്റെടുത്തവയിൽ പൈപ്പിടലും പൂർത്തിയായ സ്ഥിതിയിലേക്ക് കഴിഞ്ഞ ഒരു വർഷം കൊണ്ട്‌ സർക്കാർ എത്തിച്ചത്‌.

6.അതേസമയം 4500 കോടി ചെലവഴിച്ച പെട്രോനെറ്റ്‌ പദ്ധതി പൂട്ടിപ്പോകും എന്നത്‌ മാത്രമല്ല ഈ പദ്ധതി പൂർത്തീകരിക്കുന്ന നിശ്ചയദാർഡ്യത്തിലേക്ക്‌ സർക്കാരിനെ എത്തിക്കുന്നത്‌. ഇത്‌ മുന്നോട്ടു വെക്കുന്ന സാധ്യതകളാണു പ്രധാനം.

7.പാരിസ്ഥിതിക മലിനീകരണം ഭയന്ന് ഫ്രീസറിലായിപ്പോയ 2000 മെഗാവാട്ടിന്റെ ചീമേനി പദ്ധതി എൽ എൻ ജി ഉപയോഗിച്ചാൽ യാഥാർത്ഥ്യമാക്കാം.

ചെറുതും വലുതുമായ വ്യവസായസ്ഥാപനങ്ങൾക്ക്‌ ക്ലീൻ എനർജ്ജിയായ എൽ എൻ ജി യിലേക്ക്‌ മാറാം.
ഊർജ്ജ സ്വയം പര്യാപ്തത വാഗ്ദാനം നൽകി വ്യവസായങ്ങളെ കേരളത്തിലേക്ക്‌ ആകർഷിച്ച്‌ പൈപ്പ്‌ ലൈൻ കടന്നു പോകുന്നതിനു സമാന്തരമായി ഒരു വ്യവസായ ഇടനാഴി തന്നെ രൂപം കൊണ്ടേക്കാം. കൊച്ചിയിൽ ആരംഭിച്ച സിറ്റി ഗ്യാസ്‌ പദ്ധതിക്ക്‌ കേരളത്തിലെ ചെറുപട്ടണങ്ങളിൽ പോലും തുടർച്ച ഉണ്ടാകും.

8. ഇത്തരം ഒരു പദ്ധതി നടപ്പാകുമ്പോൾ ആശങ്കകൾ ഉയരുക സ്വാഭാവികമാണു. ആ ആശങ്കകളാണു ഈ പദ്ധതിയെ ഒരു പതിറ്റാണ്ട്‌ വൈകിപ്പിച്ചതും 4500 കോടിയുടെ ഒരു കേന്ദ്ര നിക്ഷേപത്തെ കാഴ്ചവസ്തുവാക്കി മാറ്റിയതും. ഭൂമി ഏറ്റെടുക്കാൻ കഴിയാതെ ഗെയിൽ ഈ പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തിലാണു ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം ന്യായവിലയുടെ 10 % തുകയിൽ നിന്നും 30 % ലേക്ക്‌ ഉയർത്താൻ തീരുമാനിക്കുന്നത്‌.

9. അതിനപ്പുറം ഒരു നടപടിയും കൈക്കൊള്ളാതെ ഈ പദ്ധതി നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണു എൽ ഡി എഫ്‌ സർക്കാർ അധികാരമേൽക്കുന്നത്‌.

ഏറ്റെടുക്കുന്ന ഭൂമിക്ക്‌ ന്യായവിലയുടെ 50% തുക നഷ്ടപരിഹാരം നൽകാൻ സ. ഉ. (എം എസ്‌) 64/2017 / ആർ ഡി പ്രകാരം ഉത്തരവിറക്കുകയും ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള അലൈന്മെന്റിലേക്ക്‌ നീങ്ങുകയും ചെയ്തു. അഞ്ചോ പത്തോ സെന്റുകാരുടെ ഭൂമി ഏറ്റെടുക്കുന്ന സാഹചര്യങ്ങളിൽ 20 മീറ്റർ തന്നെ ഏറ്റെടുക്കുന്ന നടപടിയിൽ ഇളവുകൾ അനുവദിക്കാനും ഗെയിൽ തയ്യാറായി.

10. ഏറ്റെടുക്കുന്ന ഭൂമിയുടെ വിനിയോഗാവകാശം മാത്രമാണു ഗെയിലിനു ലഭിക്കുന്നതെന്നുമോർക്കണം. ജനസാന്ദ്രതാ ക്ലാസിഫിക്കേഷൻ ഉറപ്പു വരുത്തി ഉയർന്ന സ്പെസിഫിക്കേഷനുകളിലുള്ള പൈപ്പുകളാണു കേരളത്തിൽ ഗെയിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഉപയോഗിക്കുന്നതെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുമുണ്ട്‌. പെട്രോനെറ്റ്‌ എൽ എൻ ജി യിൽ നിന്നുള്ള പ്രകൃതി വാതകം ഉപയോഗിച്ചുള്ള സിറ്റി ഗ്യാസ്‌ പദ്ധതിക്ക്‌ കൊച്ചിയിൽ ഉപയോഗിക്കുന്ന പൈപ്പുകളൊന്നും കാടുകളിലോ കടലിലോ ഒന്നുമല്ലല്ലോ ഇടുന്നത്‌.

11. മുക്കത്തെക്കാളും മാറാക്കരയെക്കാളുമൊക്കെ ഇരട്ടിയിലേറെ ജനസാന്ദ്രതയുള്ള കൊച്ചിയിൽ ഒരു പ്രതിഷേധവുമില്ലാതെ ജനങ്ങൾ സ്വീകരിക്കുന്ന പദ്ധതിയാണു അനാവശ്യമായ ഭീതി ജനങ്ങളിൽ സൃഷ്ടിച്ച്‌ ചിലർ തടയാൻ ശ്രമിക്കുന്നത്‌.

12. പദ്ധതിപ്രകാരം പൈപ്പിട്ട്‌ മൂടിക്കഴിഞ്ഞാൽ ഭൂമി തിരികെ കർഷനു തന്നെ ലഭിക്കും . സാധാരണ പോലെ അവർക്ക്‌ കൃഷിചെയ്യാം . നഷ്ട പരിഹാരവും ലഭിക്കും (കൊച്ചി – കരൂർ പെട്രോളിയം പൈപ്പ്‌ലൈൻ ഇതുപോലെ തന്നെ പാടശേഖരങ്ങൾക്കടിയിലൂടെ ഇട്ടിട്ടുണ്ട്‌ . അവിടെയൊക്കെ സാധാരണ പോലെ തന്നെ ഇപ്പൊൾ കൃഷി നടക്കുന്നുമുണ്ട്‌ )

13. റോഡുമാർഗ്ഗം സഞ്ചരിക്കുന്ന ഓരോ ഗ്യാസ്‌ വണ്ടിയും ഉയര്‍ത്തുന്ന അപകട സാധ്യത ഈ പദ്ധതി വരുന്നതൊടുകുടി കുറയ്ക്കാം. കണ്ണൂർ ചാലയിൽ 20 പേരല്ലെ ഗ്യാസ്‌ ടാങ്കർ പൊട്ടി മരിചത്‌ . കരുനാഗപ്പള്ളിയിൽ ഏഴുപേരും . ഗ്യാസ്‌ ടാങ്കർ മറിഞ്ഞ്‌ ചോർന്ന് അനേകം തവണ ആളുകളെ ഒഴിപ്പിചിട്ടുണ്ടെങ്കിലും , ഭാഗ്യം കൊണ്ട്‌ മാത്രം കൂടുതൽ അപകടം ഒഴിവായത്‌ . അതിനേക്കാൾ എന്തുകൊണ്ടും സുരക്ഷിതം തന്നെയാണു ഭൂമിക്കടിയിലൂടെ പോകുന്നത്‌ .

14. കൽക്കരിയും ഡീസലും പോലെയുള്ള മലിനീകരണം സൃഷ്ടിക്കുന്ന ഇന്ധനങ്ങളിൽ നിന്നുള്ള മോചനമാണു എൽ എൻ ജി പോലെയുള്ള പ്രകൃതി സൗഹൃദാ ഇന്ധനങ്ങളുടെ വ്യാപനത്തിലൂടെ സാധ്യമാകുക.

15. പൈപ്പ്‌ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളെല്ലാം ഒരു വ്യവസായ ഇടനാഴി ആയി മാറുന്ന വലിയ സാധ്യത മുന്നിലുണ്ട്‌.ചീമേനി താപവൈദ്യുത നിലയമൊക്കെ യാഥാർത്ഥ്യമായാൽ വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തമാകുന്ന നാളെ സാധ്യമാകും.ആ സാധ്യതകൾ കൂടി പ്രദാനം ചെയ്യുന്ന വ്യവസായ സാധ്യതകൾ മലബാറിലെ യുവാക്കൾക്കാണു ഗുണം ചെയ്യുകയെന്നിരിക്കെ സ്വന്തം കടയ്ക്കൽ തന്നെ കത്തി വെക്കുന്ന സമീപനമാണ് ചിലർക്ക്

16. മലപ്പുറം ജില്ലയിലൂടെ മാത്രമല്ല , എറണാകുളം , തൃശൂർ ജില്ലകളിലൂടെ കൂടി പോകുന്നതാണു ഗെയിൽ പൈപ്പ്‌ ലൈൻ . ഇവിടെ ഉള്ളവർക്കൊന്നും ഇല്ലാത്ത ആശങ്ക മലപ്പുറത്ത്‌ മാത്രം ഉണ്ടാകുന്നത്‌ ജമാഅത്‌ ഇസ്ലാമിയും ,സോളിഡാരിറ്റിയും , മാധ്യമവും , sdpi യും കൂടി പാവപ്പെട്ട മനുഷ്യരെ ” സാമ്രാജ്യത്വ അജണ്ട ” എന്ന് പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ട്‌ മാത്രമാണു .

17.മറ്റൊരു പ്രചാരണം പ്രതിപക്ഷത്തിരുന്നപ്പോൾ സി പി എം സമരം ചെയ്തു എന്നാണു.
വി എസ്‌ അചുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ KSIDC യും GAIL ഉം തമ്മിൽ കരാർ ഒപ്പുവെചതിന്റെ പത്ര വാർത്തയാണിത്‌
http://www.thehindubusinessline.com/…/ga…/article1061954.ece

18. സി പി എം ഈ പദ്ധതിക്ക്‌ എല്ലായിപ്പോഴും അനുകൂലമായിരുന്നു. ആശങ്കകള്‍ പരിഹരിച്ചു പദ്ധതിയുമായി മുന്നോട്ടു പോകണം എന്നാണ് പിണറായി വിജയന്‍ 2015-ല്‍ വ്യക്തമാക്കിയട്ടുള്ളത്.

വികസനത്തെക്കുറിച്ചും വികസനമില്ലായ്‌മയെക്കുറിച്ചും ആവശ്യത്തിലധികം ചര്‍ച്ച നടക്കുന്നുണ്ട്‌. ചര്‍ച്ചയല്ലാതെ ക്രിയാത്മകമായ…

Posted by Pinarayi Vijayan on Sunday, August 9, 2015

19. ഇന്നലെ പൈപ്പിടാൻ വന്ന JCBയും ജനറേറ്ററുകളും രാത്രിയുടെ മറവിൽ നശിപ്പിക്കുകയും , മേൽനോട്ടത്തിനു വന്ന ” ഗെയിൽ ” ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിപ്പൊളിക്കുകയുമായിരുന്നു . അവിടുന്നാണു അക്രമത്തിന്റെ തുടക്കം . ആ കേസിൽ അറസ്റ്റ്‌ ചെയ്തവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട്‌ പോലീസ്‌ സ്റ്റേഷൻ വളഞ്ഞപ്പോൾ പോലീസുകാർ അവരുടെ ഡ്യൂട്ടി ചെയ്തു . സമരം ചെയ്യാനും , ഉദ്യോഗസ്ഥരെ മർദ്ദിക്കാനുമുള്ള നിങ്ങൾക്കുള്ള അവകാശം പോലെ തന്നെ, അത്‌ ചെയ്തവരെ അറസ്റ്റ്‌ ചെയാനുള്ള പോലീസുകാരുടെ കടമയും മനസ്സിലാക്കണം

20. ചിലർ ബോധപൂർവം ഗൂഢ ഉദ്ദേശത്തോടെ സംസ്ഥാനത്തെ വികസന പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നാട്ടിൽ കുഴപ്പത്തെ ഉണ്ടാക്കുകയാണ് ഈകൂട്ടരുടെ ലക്ഷ്യം.

21. ദേശീയപാതാ വികസനം പറ്റില്ല, ഗെയിൽ പദ്ധതി പറ്റില്ല, വാക്സിനേഷൻ പറ്റില്ല തുടങ്ങി പൊതുജനത്തിനു ഗുണം ചെയ്യുന്ന എല്ലാ പദ്ധതികൾക്കും ഇക്കൂട്ടർ തടസ്സം നിൽക്കുകയാണ് .

23. ചില ഓൺലൈൻ മാധ്യമങ്ങളും പ്രൊഫൈലുകളും ജനകീയ സമരത്തിനെ തല്ലി ചതക്കുന്നു എന്ന രീതിയിൽ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചതും സംശയാസ്പദമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here