ഫുട്‌ബോള്‍ മാമാങ്കത്തിന് അരങ്ങുണരുക കൊച്ചിയില്‍; ആരാധകര്‍ ആവേശത്തില്‍

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന് ഇത്തവണ അരങ്ങുണരുക കൊച്ചിയില്‍ .കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്കു മാറ്റി.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ കൊല്‍ക്കത്തയും തമ്മില്‍ നവംബര്‍ 17നു രാത്രി നടക്കേണ്ട മല്‍സരമാണ് കൊച്ചിയിലേക്കു മാറ്റിയത്.

ഐഎസ്എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്ക് മാറ്റിയത്. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഐഎസ്എല്‍ ഫൈനല്‍ കൊല്‍ക്കത്തയ്ക്കു ലഭിക്കുന്നത്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലിന് വേദിയാകുന്നത്.

ഇതോടെ, 2018 ഫെബ്രുവരി ഒന്‍പതിനു കൊച്ചിയില്‍ നടക്കേണ്ട മല്‍സരത്തിന്റെ വേദി കൊല്‍ക്കത്തയിലേക്കും മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News