വിവാഹമെന്ന ‘സ്പീഡ് ബ്രേക്കറി’ന്റെ ആവശ്യം തനിക്കില്ല; തുറന്നു പറഞ്ഞ് ശ്രദ്ധാകപൂര്‍

ഹിന്ദി സിനിമാലോകത്തുള്ള നടിമാരില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സുന്ദരി് ശ്രദ്ധാകപൂര്‍ വിവാഹത്തെക്കുറിച്ചും സാമൂഹ്യ നിലപാടുകളെക്കുറിച്ചും തുറന്നു പറയുന്നു.

കാലം മാറുന്നത് അനുസരിച്ച് സമൂഹത്തിലും മാറ്റം വരുമെന്നും അത്തരം മാറ്റങ്ങള്‍ക്ക് മറ്റുള്ളവരുടെ അഭിപ്രായം തേടേണ്ടതില്ലെന്നും ശ്രദ്ധ പറയുന്നു.

വ്യക്തിപരമായി പറയുകയാണെങ്കില്‍ മറ്റൊരു വ്യക്തിയെ വിശ്വസിച്ച് കുടുംബം വിട്ടുപോകാനും ഒരു പുരുഷനെ പൂര്‍ണമായും സ്വീകരിച്ചുകൊണ്ട്, അയാളെ അനുസരിച്ച ജീവിക്കണോ ഉള്ള സഹനശക്തി തനിക്കില്ലെന്ന് ശ്രദ്ധ പറയുന്നു.

ഒരു നടിയെന്ന നിലയില്‍ താന്‍ ജീവിതത്തില്‍ തുടങ്ങിയിട്ടേയുള്ളുവെന്നും അതുകൊണ്ടുതന്നെ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തനിക്ക് വിവാഹമെന്ന ഒരു ‘സ്പീഡ് ബ്രേക്കറി’ന്റെ ആവശ്യമില്ല എന്നും ശ്രദ്ധ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here