മത്സരത്തിനിടെ വാക്കി ടോക്കിയില്‍ സംസാരിച്ച വിരാട് കോലി വിവാദത്തില്‍

ദില്ലി:മത്സരത്തിനിടെ വാക്കി ടോക്കിയില്‍ സംസാരിച്ച വിരാട് കോലി വിവാദത്തില്‍. ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ടി20 മത്സരത്തിനിടെയാണ് സംഭവം.

ഗ്രൗണ്ടിന് സമീപത്ത് വെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വാക്കി ടോക്കിയില്‍ സംസാരിച്ചുവെന്നാണ് വിമര്‍ശനം.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പലഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍, കോലി കളി നിയമമൊന്നും ലംഘിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. മൊബൈല്‍ ഫോണുകള്‍ ഡ്രസ്സിങ് റൂമില്‍ നിരോധിച്ചിട്ടുണ്ട്. അതേസമയം, നിശ്ചിത ദൂരം ലഭിക്കുന്ന വാക്കി ടോക്കികള്‍ അനുവദിച്ചിട്ടുമുണ്ട്. കളിക്കാര്‍ക്ക് ഗ്രൗണ്ടില്‍ നിന്നും ഡ്രസ്സിങ് റൂമിലേക്ക് ആശയ വിനിമയം നടത്താനായാണിത്.

വിരാട് കോലിക്ക് വാക്കി ടോക്കി ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നതായി ഐഐസി വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News