വ്യായാമം ചെയ്യാന്‍ വിട്ടാല്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നവരാണ് കേരള പൊലീസ്; പോലീസുകാരുടെ വ്യായാമക്കുറവിനെ കളിയാക്കി ഡിജിപി

തിരുവനന്തപുരം: നമ്മുടെ പോലീസ് വ്യായാമം ചെയ്യാന്‍ വിട്ടാല്‍ പൊറോട്ടയും രണ്ടും മൂന്നും പ്ലേറ്റ് ബീഫും കഴിക്കാന്‍ പോകുന്നവരാണ്.

പോലീസുകാരുടെ വ്യായാമക്കുറവിനെ കളിയാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വ്യായാമം ചെയ്യാന്‍ പറഞ്ഞുവിട്ടാല്‍ പോയി അഞ്ചെട്ട് ഇഡലിയോ അല്ലെങ്കില്‍ പൊറോട്ടയും രണ്ടും മൂന്നും പ്ലേറ്റ് ബീഫും മറ്റോ വാങ്ങി കഴിക്കുമെന്ന് അദ്ദേഹം പറയുന്നു.

റൂറല്‍ ജില്ലാ പൊലീസ് അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഡിജിപിയുടെ അഭിപ്രായ പ്രകടനം.

‘കേരള പൊലീസിലെ 29 ശതമാനവും പ്രമേഹരോഗികളാണെന്നാണ് പഴയ കണക്കില്‍ പറയുന്നത്. ഇതിനു കാരണം അമിതഭക്ഷണവും വ്യായാമരഹിത ജീവിതവുമാണ്. പൊലീസുകാര്‍ക്കു വ്യായാമം ചെയ്യണമെന്നു നിര്‍ദേശമുള്ളതാണ്.

എന്നാല്‍, ആരും ചെയ്യാറില്ല. വനിതാ പൊലീസുകാരാണ് പിന്നെയും കുറച്ചെങ്കിലും വ്യായാമം ചെയ്യുന്നത് ബെഹ്‌റ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here