ബ്ലൂവെയിലിന് പിന്നാലെ വീണ്ടും മരണക്കളി; വിദ്യാര്‍ഥി അധ്യാപകനെ കൊന്ന് സെല്‍ഫി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു

മോസ്‌കോ:ബ്ലൂവെയ്‌ലിനു പിന്നാലെ മരണ സെല്‍ഫികളുമായി റഷ്യന്‍ വിദ്യാര്‍ഥി. അധ്യാപകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തശേഷം വിദ്യാര്‍ഥി ജീവനൊടുക്കി.

വെസ്റ്റേണ്‍ കോംപ്ലക്‌സ് ഓഫ് കണ്ടിന്യൂസ് എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിലെ

ആന്‍ന്ധ്രെ ഇമിലിയനിക്കോവ്(18) എന്ന വിദ്യാര്‍ഥിയാണ് അധ്യാപകന്‍ സെര്‍ജി ഡാനിലോവിനെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തത്.

കൊലക്കളിക്ക് അടിമപ്പെട്ടാണു വിദ്യാര്‍ഥി ക്രൂരകൃത്യം ചെയ്തതെന്നാണു റിപ്പോര്‍ട്ട്. കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നെന്നാണു സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News