ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ; ആരോഗ്യം സംരക്ഷിക്കൂ

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് നല്ലതാണെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്.

ധാരാളം പോഷക ഗുണങ്ങള്‍ ഉള്ളതിനാല്‍ തന്നെ പച്ചക്കറികളില്‍ ഏറ്റവും പ്രിയപ്പെട്ടതും ബീറ്റ്റൂട്ട് തന്നെ. കൊളസ്ട്രോള്‍, ബ്ലഡ്ഷുഗര്‍, ക്യാന്‍സര്‍ എന്നിവയ്ക്കും അത്യുത്തമമാണ് ബീറ്റ്റൂട്ടെന്ന് സമീപകാല പഠനങ്ങള്‍ വരെ തെളിയിക്കുന്നു.

ഇതിനാല്‍ തന്നെ കൊളസ്ട്രാള്‍ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് തങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Beetroot Juice

ബീറ്റ്റൂട്ട് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകളെല്ലാം തന്നെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറെ സഹായിക്കുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും കായികതാരങ്ങള്‍ക്കും ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലെ രക്തചംക്രമണം കൂട്ടുമെന്നുള്ളത് കായികക്ഷമത വര്‍ധിപ്പിക്കുന്നു.

കൂടാതെ നിറം വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. പ്രായമായവര്‍ക്ക് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്നും പറയുന്നു.

മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകളെല്ലാം തന്നെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറെ സഹായിക്കുന്നു.

ബീറ്റ്റൂട്ടിന്റെ ഗുണഗണങ്ങളെ കുറിച്ച് നിങ്ങള്‍ ഇത്രയും അറിഞ്ഞില്ലേ ഇനി ഒട്ടും സമയം കളയേണ്ട ഉടന്‍ തന്നെ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ് കൂടി ഉള്‍പ്പെടുത്തൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here