എകെ ആന്റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എം എം മണി രംഗത്ത്

കേരളത്തില്‍ ബിജെപിയെ വളര്‍ത്തുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എം എം മണി രംഗത്ത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മണി ആന്റണിക്ക് മറുപടി നല്‍കിയത്. ‘നേമം ഓര്‍ക്കുന്നത് നല്ലതാണെന്നും അന്ന് 2016 ല്‍ നേമത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടൊക്കെ ഒന്ന് നോക്കണമെന്നും മണി പറയുന്നു.

ബിജെപിക്കാര്‍ ഇവിടെ കേരളത്തില്‍ വന്ന് കേരളീയരെ അധിക്ഷേപിക്കുന്നു. അന്നൊന്നും എന്തുകൊണ്ടാണ് എകെ ആന്റണി പ്രതികരിക്കാതിരുന്നതെന്നും എം എം മണി ചോദിച്ചു. ബി.ജെ.പി.യുടെ കേന്ദ്രകമ്മിറ്റി യോഗം നടക്കുമ്പോള്‍ ഒന്ന് ആ കേന്ദ്ര കമ്മിറ്റി ആപ്പീസിന്റെ മുമ്പിലൂടെ നടന്ന് നോക്ക് ആന്റണി.

പഴയ സഹപ്രവര്‍ത്തകരായ എസ്.എം. കൃഷ്ണയും, റീത്ത ബഹുഗുണയും ഉള്‍പ്പെടെ കുറെപ്പേരെ കാണാം അവിടെ. പഴയ പരിചയം ഭാവിച്ച് അങ്ങ് കയറിപോയേക്കരുത്.

കോണ്‍ഗ്രസ്സിനോടുള്ള സ്‌നേഹം കൊണ്ട് ഉപദേശിക്കുന്നതല്ല.’സൂര്യാഘാത’മേറ്റ് കിടക്കുന്ന കോണ്‍ഗ്രസ്സിന് ഒരു തകര്‍ച്ച കൂടി താങ്ങാനുള്ള ശേഷിയില്ല മിസ്റ്റര്‍ ആന്റണി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News