നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണം; ബെഹ്‌റയും സന്ധ്യയും ചേര്‍ന്ന് കേസില്‍ തന്നെ കുടുക്കിയെന്നും ദിലീപ്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പട്ട കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തയ്യാറെടുക്കവെയാണ് നിര്‍ണായക നീക്കവുമായി ദിലീപ് രംഗത്തെത്തിയത്. കേസില്‍ തന്നെ കുടുക്കിയതാണെന്നാണ് ദിലീപിന്റെ പക്ഷം.

കേസന്വേഷണം സിബിഐയെ ഏല്‍പ്പിച്ചാല്‍ മാത്രമെ സത്യം തെളിയുവെന്നും ചൂണ്ടികാട്ടി ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.

ബെഹ്റയും സന്ധ്യയും

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ചേര്‍ന്നാണ് തന്നെ കേസില്‍ കുടുക്കിയതെന്നാണ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നത്. പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്ച്ച മുന്‍പാണ് ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News