മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം; അവസാന തിയതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ അന്തിമവിധി വരാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നു. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം.

ഫെബ്രുവരി ആറ്

രാജ്യത്തെ എല്ലാം മൊബൈല്‍ ഉപഭോക്താകളും 2018 ഫെബ്രുവരി ആറിനുള്ളില്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അഭിഭാഷകനായ സൊഹേബ് ഹൊസൈന്‍ വഴി 113 പേജുള്ള സത്യവാങ്മൂലമാണ് കേന്ദ്രം സമര്‍പ്പിച്ചത്.

മൊബൈല്‍ കണക്ഷന്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുവാനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News