അന്ധതയെ നേരിടാന്‍ യുവതയുടെ കണ്ണുകള്‍; സ്ഥാപക ദിനത്തില്‍ ഡിവൈഎഫ്ഐ; കൈകോര്‍ക്കാം മറ്റൊരാള്‍ക്ക് വെളിച്ചം നല്‍കാന്‍

DYFI സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നിരവധി പേര്‍ നേത്രദാന സമ്മത പത്രം നല്‍കി . അന്ധതയെ നേരിടാന്‍ യുവതയുടെ കണ്ണുകള്‍ എന്ന് പേരിട്ട ക്യാമ്പയിനില്‍ സംസ്ഥാന വ്യാപകമായി നിരവധി പേര്‍ പങ്കാളികളായി.

മറ്റൊരാള്‍ക്ക് വെളിച്ചം നല്‍കുക

മരണാനനന്തരം നിങ്ങളുടെ കണ്ണുകളിലൂടെ മറ്റൊരാള്‍ക്ക് വെളിച്ചം ലഭിക്കുകയെന്നത് സമാനതകളില്ലാത്ത പരിത്യാഗത്തിന്‍റെ പര്യായമാണ് . ഇന്ത്യയിലെ ഏറ്റവും ലക്ഷണമൊത്ത വിപ്ലവ യുവജന പ്രസ്ഥാനമെന്ന് പേരടുത്ത ഡിവൈഎഫ്ഐ രൂപം കൊണ്ടതിന്‍റെ 37 വാര്‍ഷിക ദിനത്തില്‍ സംസ്ഥാനമെബാടുമുളള നിരവധി ആളുകളാണ് നേത്രദാന ചെയ്യാമെന്ന സമ്മതപത്രം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.

ഒരോ പിറനാള്‍ ദിനത്തിലും വ്യത്യസ്ഥമായ സാമൂഹ്യ ഇടപെടലുകള്‍ ആണ് ഡിവൈഎഫ് ഐ ഏറ്റെടുത്ത് നടത്തുന്നത്.  ഈ വര്‍ഷം പതിനായിര കണക്കിന് ആളുകളുടെ കണ്ണുകള്‍ മരണാനന്തരം ദാനം ചെയ്യാമെന്ന സമ്മതപത്രവുമായിട്ടാണ് വിവിധ സ്വാക്ഡുകള്‍ ഗൃഹസന്ദര്‍ശനം നടത്തിയത്.

പദ്ധതിയുടെ ഒൗപചാരികമായ ഉത്ഘാടനം എറണാകുളം കോ‍ഴഞ്ചേരിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം .സ്വരാജ് എംഎല്‍ എ നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here