
ഇന്ത്യയില്‍ നിന്നും കുവൈറ്റിലെക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കുവൈറ്റ് ആരോഗ്യമന്ത്രി ഡോ: ജമാല്‍ അല്‍ ഹര്‍ബി ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം കുവൈറ്റിലെ മൂന്നോളം വരുന്ന കമ്പനികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് മാന്‍പവര്‍ റിക്രൂടിംഗ് ഏജന്‍സി വഴി 2000 ത്തോളം ഇന്ത്യന്‍ നഴ്‌സ്മാരെ റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.
ഇതും തല്‍ക്കാലം റദ്ദ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും നഴ്‌സിങ്ങിനും പാരാ മെഡിക്കല്‍ ഉദ്ദ്യോഗാര്‍ഥികളെ അടക്കം ഏറ്റവും മിടുക്കരായ ജോലിക്കാരെ കൊണ്ടുവരാനുള്ള പുതിയ സംവിധാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും അത്തരത്തില്‍ പുതിയ റിക്രൂറ്റ്‌മെന്റ് സംവിധാനം വേഗത്തില്‍ പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആരോഗ്യമന്ത്രി ഡോ: ജമാല്‍ അല്‍ ഹര്‍ബി ഉറപ്പ് നല്‍കിയതായി ഇന്ത്യന്‍ എംബസി അറീയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here