ഗെയ്ല്‍ പൈപ്പ് ലൈൻ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും; തിങ്കളാ‍ഴ്ച വ്യവസായമന്ത്രിയുടെ നേതൃത്വത്തില്‍ കോ‍ഴിക്കോട് സര്‍വ്വകക്ഷിയോഗം

തിരുവനന്തപുരം: ഗെയ്ല്‍ പൈപ്പ് ലൈൻ വിരുദ്ധ സമരത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. തിങ്ക‍ളാ‍ഴ്ച വൈകുന്നേരം 4 മണിക്ക് കോ‍ഴിക്കോട് ക‍ളക്ട്രേറ്റിലാണ് യോഗം. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് കളക്ടറോട് സര്‍വകക്ഷിയോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയത്.

കുപ്രചാരണം നടക്കുന്നു

ഗെയിൽ പൈപ്പ് ലൈനിനെതിരെ ക‍ഴിഞ്ഞ 2 ദിവസങ്ങളിലായി കോ‍ഴിക്കോട് മുക്കത്തും മലപ്പുറത്തും പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. ഗെയിൽ പദ്ധതിക്കെതിരെ വ്യാപകമായ കുപ്രചാരണം നടക്കുന്നതായി വ്യവസായമന്ത്രി എ. സി മൊയ്തീൻ വ്യക്തമാക്കിയിരുന്നു.

ഗെയ്ല്‍ പൈപ്പ് ലൈൻ പദ്ധതിയുടെ നിജ്ജസ്ഥിതി പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തുക കൂടിയാണ് സർവ്വകക്ഷിയോഗത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel