ദില്ലി :രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട നടന്‍ കമല്‍ഹാസനെതിരെ ബിജെപി ദേശീയ നേതാവ് രംഗത്ത്. കമല്‍ ഹാസന് ലഷ്‌കര്‍ ഇ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്നാണ് ബിജെപി ദേശീയ വക്താവ് ജി വി എല്‍ നരസിംഹറാവു പറഞ്ഞത്.
മുസ്ലിം വോട്ട് ലക്ഷ്യമാക്കി ഇന്ത്യയെയും ഹിന്ദുമതത്തെയും കോണ്‍ഗ്രസ് അപമാനിച്ചുകൊണ്ടിരിക്കുകയാണ്, മാത്രമല്ല, രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍ കുമാര്‍ ഷിണ്ഡെയും പി ചിദംബരവും പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
ഇതിന് സമാനമായ പ്രസ്താവനയാണ് കമല്‍ഹാസന്റേതും, ഇതുവഴി ചിദംബരത്തിന്റെയും ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെയും ഗണത്തില്‍ പെട്ടിരിക്കുകയാണ് കമല്‍ ഹാസന്‍ എന്നും നരസിംഹറാവു വിമര്‍ശിച്ചു.
കമല്‍ ഹാസന്‍ വിഷയം വളരെ ചുരുങ്ങിയ കാഴ്ചപ്പാടില്‍ നോക്കിക്കൊണ്ടിരിക്കുകയാണ്, അതുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്, പാകിസ്ഥാന് ഗുണകരമായ പ്രസ്താവനയാണ് കമല്‍ ഹാസന്‍ നടത്തിയതെന്നും നരസിംഹ റാവു പറഞ്ഞു.
ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കാന്‍ തമിഴകത്തേക്ക് നുഴഞ്ഞുകയറുന്ന ഹിന്ദുത്വശക്തികളെക്കുറിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ചോദ്യത്തിന് തമിഴ് വാരികയായ ആനന്ദവികടനിലെ പംക്തിയിലൂടെ കമല്‍ഹാസന്‍ നല്‍കിയ മറുപടിയാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.
Get real time update about this post categories directly on your device, subscribe now.