ഹിന്ദുത്വ തീവ്രവാദം ഉണ്ടെന്ന പരാമര്‍ശം; കമല്‍ ഹാസനെതിരെ കേസ്

ചെന്നൈ: തമിഴ് താരം കമല്‍ ഹാസനെതിരെ കേസെടുത്തു. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം നിലനില്‍ക്കുന്നുണ്ട് എന്ന പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

സെക്ഷന്‍ 500, 511, 298, 295, 505 വകുപ്പുകള്‍ പ്രകാരമാണ് കേസ്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് പറയാനാവില്ലെന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.

ആനന്ദവികടന്‍ മാസികയിലായിരുന്നു നടന്റെ അഭിപ്രായ പ്രകടനം നടത്തിയത്. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവെയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണെന്നും കമല്‍ പറഞ്ഞിരുന്നു.

ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണ് എന്നും കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു.

കമലഹാസന്റെ രാഷ്ട്രീയ പ്രവേശനവും പാര്‍ട്ടി രൂപീകരണവും ഉണ്ടാകുമെന്ന ഉറപ്പായതോടെയാണ് ബിജെപി ശ്ക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News