പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരതയോ; ചോദ്യങ്ങളുയര്‍ത്തി കമല്‍ഹാസന് പിന്തുണയുമായി പ്രകാശ് രാജ്

ഹിന്ദു ഭീകരതയുണ്ടെന്നു തുറന്ന് പറഞ്ഞതിന്റെ പേരില്‍ ബിജെപിയുടെ ആക്ഷേപം നേരിടുന്ന കമല്‍ഹാസന് പിന്തുണയുമായി പ്രകാശ് രാജ് രംഗത്ത്.

എന്താണ് ഭീകരവാദം

ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാടറിയിച്ചത്.’പശുക്കളെ കൊല്ലുന്നുവെന്ന് പറഞ്ഞ് മനുഷ്യരെ തല്ലിക്കൊല്ലുന്നതും നിയമം കൈയിലെടുക്കുന്നതും ഭീകരവാദമല്ല. രാജ്യത്ത് സദാചാരത്തിന്റെ ചെറുപ്പക്കാരായ ദമ്പതി ആക്രമിക്കുന്നത് ഭീകരവാദമല്ല.

ചെറിയ കാര്യങ്ങള്‍ക്കു പോലും നിയമം കൈയിലെടുക്കുന്നത് ഭീകരവാദമല്ല. നിസാരമായ എതിര്‍ അഭിപ്രായങ്ങളെപ്പോലും നിശാബ്ദമാക്കാന്‍ ശ്രമിക്കുന്നത് ഭീകരവാദമല്ല. എങ്കില്‍ എന്താണ് ഭീകരവാദം എന്നു പ്രകാശ് രാജ് ചോദിക്കുന്നു.

രാജ്യത്ത് ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് കമല്‍ഹാസനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

ഈ സാഹചര്യത്തിലാണ് കമലിന് പിന്തുണയുമായി പ്രകാശ് രാജ് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News