മൂന്നാറില്‍ വൃദ്ധയെ കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ മരുമകളും കാമുകനായ കേണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും കാരണം ഇരുവരുടെയും രഹസ്യ ബന്ധം പുറത്തറിയാതിരിക്കാന്‍

ഇടുക്കി : മൂന്നാര്‍-മാങ്കുളത്ത് വൃദ്ധയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് വഴിത്തിരിവില്‍. കേസിലെ മുഖ്യപ്രതി കേണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും മുന്‍ പഞ്ചായത്ത് അംഗവുമായ ബിജുവെന്ന് പൊലീസ്.

വൃദ്ധ മാതാവിന്റെ മരുമകള്‍ മിനിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മിനിയും ബിജുവും തമ്മിലുള്ള രഹസ്യ ബന്ധം പുറത്തറിയാതിരിക്കാനായിരുന്നു ഇരുവരും ചേര്‍ന്ന് വൃദ്ധയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതികള്‍ രണ്ട് പേരും പൊലീസിന്റെ പിടിയിലായി.

മാങ്കുളത്ത് വൃദ്ധ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പുതിയ വഴിത്തിരവാണ് ഉണ്ടായിരിക്കുന്നത്.

ഭര്‍തൃമാതാവ് അച്ചാമ്മയെ കൊല്ലാന്‍ ശ്രമിച്ചത് മരുമകള്‍ മിനി മാത്രമണ് എന്നായിരുന്നു പൊലീസ് ആദ്യം കണ്ടെത്തിയിരുന്നത്.

എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ മിനിയുടെ കാമുകനും മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടുമായ ബിജുവാണ് മുഖ്യപ്രതി എന്ന് കണ്ടെത്തി.

ബിജുവും മിനിയും തമ്മിലുള്ള അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയന്ന ഇരുവരും വൃദ്ധ മാതാവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

രണ്ട് വര്‍ഷമായി ഇരുവരും അടുപ്പത്തിലാണെന്നും കഴിഞ്ഞ ദിവസം അച്ചാമ്മ ഇവരെ മുറിയില്‍ വെച്ച് കണ്ടതാണ് കൊലപാതക ശ്രമത്തിന് ഇടയാക്കിയതെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി ബി. വേണുഗോപാല്‍ പറഞ്ഞു.

മിനിയുടെ സഹായത്തോടെ ബിജു കേബിള്‍ കഴുത്തില്‍ കുരുക്കി വയോധികയെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അച്ചാമ്മ ചികില്‍സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News