പിന്നിലിരിക്കുന്നയാളും ഹെല്‍മറ്റ് ധരിക്കൂ; നടുറോഡില്‍ പെണ്‍കുട്ടിക്ക് സച്ചിന്റെ ഉപദേശം; വീഡിയോ വൈറല്‍

പിന്നിലിരിക്കുന്നയാളും ഹെല്‍മറ്റ് ധരിക്കൂ. ഹെല്‍മറ്റ് ധരിക്കാത്ത മലയാളി യുവതിക്ക് നടുറോഡില്‍ സച്ചിന്റെ ഉപദേശം വൈറലാകുന്നു. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കണം. മുന്നിലിരിക്കുന്നവര്‍ മാത്രമല്ല. പിന്നില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണം.

വാഹനം ഓടിക്കുന്നയാളുടെ മാത്രമല്ല പിന്നിലിരിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കണ്ടേതുണ്ട് . പറയുന്നതു മറ്റാരുമല്ല. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ .

സച്ചിന്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷങ്ങള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണക്കായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു സച്ചിന്‍ .

കാറില്‍ സച്ചിനെക്കണ്ട് ആരാധകര്‍ അടുത്ത് വരുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ബൈക്കിന്റെ പിന്‍ സീറ്റില്‍ ഹെല്‍മറ്റ് വെക്കാതെ ഒരു യുവതി യാത്ര ചെയ്യുന്നത് കണ്ട സച്ചിന്‍ അവരെ അടുത്തുവിളിച്ച് ഹെല്‍മറ്റ് ധരിക്കണമെന്ന് ഉപദേശിക്കുകയായിരുന്നു.

മുന്‍സീറ്റിലുള്ള ആള്‍ മാത്രം ഹെല്‍മറ്റ് വെച്ചത് കൊണ്ട് കാര്യമില്ലെന്നും സച്ചിന്‍ പറയുന്നു. ഏതായാലും സച്ചിന്റെ ഉപദേശം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News