രഞ്ജിയില്‍ കേരളത്തിന്റെ അശ്വമേഥം; ജമ്മുവിനെ തകര്‍ത്ത് തരിപ്പണമാക്കി

തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റിനായുള്ള പുതിയ സീസണില്‍ കേരളത്തിന്റെ കുതിപ്പ്. കരുത്തരായ ജമ്മു കശ്മീരിനെ 158 റണ്‍സിനാണ് ടീം കേരള തകര്‍ത്തത്.

7 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് തുടര്‍ന്ന ജമ്മുവിന്റെ ബാറ്റിംഗ് നിര 80 റണ്‍സിന് പുറത്തായി. കേരളം ഉയര്‍ത്തിയ 239 റണ്‍സിനു മുന്നില്‍ ഒരു ഘട്ടത്തിലും ജമ്മുവിന് വെല്ലുവിളി ഉയര്‍ത്താനായില്ല.

മൂന്നാം ജയം

നടപ്പു സീസണില്‍ മൂന്നാം ജയമാണ് കേരളം സ്വന്തമാക്കിയത്. നേരത്തെ 46 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ കേരളം 191 റണ്‍സിന് പുറത്തായിരുന്നു.

58 റണ്‍സെടുത്ത രോഹന്‍പ്രേമായിരുന്നു കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. അരുണ്‍ കാര്‍ത്തിക്ക് 36 റണ്‍സും സല്‍മാന്‍ നിസാര്‍ 32 റണ്‍സുമെടുത്തു. സ്പിന്നര്‍ പര്‍വേസ് റസൂല്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി 5 വിക്കറ്റ് വീഴ്ത്തി.

അരങ്ങേറ്റ മത്സരത്തിൽ 2 ഇന്നിംഗ്സിലുമായി 9 വിക്കറ്റ് നേടിയ KC അക്ഷയ്, സെഞ്ചുറി നേടിയ സഞ്ജു വി.സാംസൺ, അർധ സെഞ്ചുറി നേടിയ റോഹൻ എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി. കേരളത്തിന്‍റെ അടുത്ത മത്സരം ഈ മാസം 17 ന് സൗരാഷ്ട്രയുമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News