പിണറായിയുടെ ടെലിവിഷന്‍ ഷോ ”നാം മുന്നോട്ട് ” ഉടന്‍ പ്രേക്ഷകരുടെ മുന്നിലേക്ക്; പ്രത്യേകതകള്‍ ഇങ്ങനെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ ”നാം മുന്നോട്ട് ” ഉടന്‍ പ്രേക്ഷകരുടെ മുന്നിലേക്ക്. ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒന്നിലേറെ ചാനലുകളില്‍ ഒരേ സമയത്തായിരിക്കും ഈ 22 മിനിട്ട് പരിപാടി. ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക.

ജനകീയ – വികസന വിഷയങ്ങളുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ടെലിവിഷൻ ഷോയായ ”നാം മുന്നോട്ട് ” പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ചിത്രീകരണം. ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒന്നിലേറെ ചാനലുകളില്‍ ഒരേ സമയത്തായിരിക്കും ഈ 22 മിനിട്ട് പരിപാടി.

ഓരോ ഭാഗവും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാകും. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.

പാനലില്‍ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി തയ്യാറാക്കുന്നത്. ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക.

പലപ്പോ‍‍‍ഴായി മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും. സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആണ് നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News