ഗുരുനാനക്കിന് സ്മരണാഞ്ജലിയുമായുള്ള മഞ്ജരിയുടെ ആല്‍ബം ശ്രദ്ധേയമാകുന്നു

ഗായിക മഞ്ജരിയുടെ പുതിയ ആല്‍ബം പുറത്തിറങ്ങി. ഗുരുനാനക്ക് രചിച്ച ഭജനകളെ ആസ്പദമാക്കിയാണ് പുതിയ ആല്‍ബം. ഗുരുനാനക്കിന്റെ ജീവിതവും സന്ദേശവും ആസ്പദമാക്കിയുള്ള സുവരന്‍ കാര്‍ഘേ എന്ന കീര്‍ത്തനം പ്രശസ്തമാണ്. ആ കീര്‍ത്തനമാണ് അതിമനോഹരമായി പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

ആല്‍ബം ശ്രദ്ധേയമാകുന്നു

കേട്ടുപതിഞ്ഞൊരു ഭജന്‍ എന്നതിനൊപ്പം മനോഹരമായ മഞ്ജരിയുടെ ആലാപനത്തിലൂടെയും ആല്‍ബം ശ്രദ്ധേയമാകുകയാണ്. സിന്ധു ഭൈരവിയാണ് അടിസ്ഥാന രാഗം. മഞ്ജരിയുടെ ആല്‍ബത്തിലെ പുനരാവിഷ്‌കരണത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് സന്തോഷ് നായരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here