സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രഖ്യാപനം നടത്തിയത് വത്തിക്കന്‍ പ്രതിനിധിയാണ്.

സിസ്റ്ററെ വാഴ്ത്തപ്പെട്ടവളാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിച്ചു.

നവംബര്‍ 11-ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലും 19-ന് സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിലും അനുസ്മരണച്ചടങ്ങുകള്‍ നടക്കും

1995 ഫെബ്രുവരി 25ന് സിസ്റ്റര്‍ ഉദയ്നഗറില്‍ കൊല്ലപ്പെടുകയായിരുന്നു. വാടകക്കൊലയാളിയായ സമന്ദര്‍ സിങ് ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട് സിസ്റ്ററുടെ വീട്ടിലെത്തി മാതാപിതാക്കളോട് മാപ്പുചോദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News