വിപണിയില്‍ തരംഗമാകാന്‍ ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ എത്തി

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 12.18 ലക്ഷം രൂപയാണ് ആരംഭവില.
അബ്‌സൊല്യൂട്ട്, ഇന്‍ഡള്‍ജ് എന്നീ രണ്ട് പാക്കേജുകളിലാണ് ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ലഭ്യമാവുക.

യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഹെക്‌സ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ ടാറ്റ പുറത്തിറക്കുന്നത്.
അര്‍ബന്‍ ബ്രോണ്‍സ് കളര്‍ സ്‌കീമിലാണ് ഹെക്‌സ ഡൗണ്‍ടൗണ്‍ എഡിഷനെ ടാറ്റ അണിനിരത്തുന്നത്. പുതിയ നിറം തന്നെയാണ് ഹെക്സയുടെ പ്രത്യേകത.

സാധാരണ ഹെക്‌സയില്‍ നിന്നും ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷനെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്നാണ് ബാഡ്ജിംഗ് ആണ് മറ്റൊരു പ്രത്യേകത. എസ്‌യുവിയുടെ രൂപത്തെ എടുത്തുകാണിക്കുകയാണ് മറ്റൊരു സവിശേഷതയായ ക്രോം പാക്ക് സ്യൂട്ടിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്.

ക്രോം ആക്‌സന്റ് നേടിയ ഫ്രണ്ട് ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, ഔട്ട്‌സൈഡ് റിയര്‍വ്യൂ മിററുകള്‍ എന്നിവ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്റെ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു. XE, XM, XMA, XT, XTA വേരിയന്റുകളിലായാണ് ഹെക്‌സയെ ടാറ്റ അണിനിരത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here