മാഡ്രിഡ്; സ്വതന്ത്ര കാറ്റലോണിയന്‍ പ്രഖ്യാപനം നടത്തിയ കാര്‍ലസ് പൂജ്‌ഡമോണിനെതിരെ സ്പെയിന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പൂജ്‌ഡമോണിനൊപ്പം ബെല്‍ജിയത്തിലേക്ക് കടന്ന നാല് പേര്‍ക്കെതിരെയും വാറണ്ടുണ്ട്.
അന്താരാഷ്ട്ര വാറണ്ടില്‍ പൂജ്ഡമോണിനെതിരെ ബെല്‍ജിയം നടപടി സ്വീകരിക്കുമെന്നാണ് സൂചന. മാഡ്രിഡിലെ ഹൈക്കോടതിയിലെ വിചാരണക്ക് വ്യാഴാഴ്ച ഹാജാരാകാതിരുന്നതിനാണ് കാര്‍ലസ് പൂജ്‌ഡമോണ്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ സ്പെയിന്‍ വാറണ്ട് പുറപ്പെടുവിച്ചത്.
സ്പെയിനില്‍ നിന്ന് ഒളിച്ചോടിയതല്ലെന്നും കലാപം ഒഴിവാക്കാനാണ് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്ക് എത്തിയതെന്നും പൂജ്ഡമോണ്‍ പറഞ്ഞു. ന്യായമായ വിചരണ ഉറപ്പുനല്‍കാതെ സ്പെയിനിലേക്ക് തിരിച്ചുവരില്ലെന്നും പൂജ്ഡമോണ്‍ വ്യക്തമാക്കി.
എന്നാല്‍ സ്പെയിൻ ദേശീയ കോടതിയിൽ ഹാജരാകുന്നതിനു പകരം ബൽജിയത്തിൽ തുടർന്നുകൊണ്ട് അന്വേഷണവുമായി സഹകരിക്കാമെന്ന പുജമോണ്ടിന്റെ നിലപാട് സ്പാനിഷ് ജഡ്ജി തള്ളി.
വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ പൂജ്ഡമോണിനെയും മറ്റ് നാല് പേരെയും സ്പെയിനിന് തിരികെ നല്‍കാനുള്ള നടപടികള്‍ ബെല്‍ജിയം ആരംഭിക്കും.. കാറ്റലോണിയ ഭരണകൂടത്തിലുണ്ടായിരുന്ന എട്ട് പേരെ ജയിലിലടച്ചതിന് പിന്നാലെയാണ് പൂജ്ഡമോണിനെതിരായ കോടതി നടപടി.
Get real time update about this post categories directly on your device, subscribe now.