ഇന്ത്യയുടെ ഒളിംപിക്‌സ് റാണി പിവി സിന്ധുവിനും രക്ഷയില്ല; വിമാനയാത്രയ്ക്കിടെ ‘വളരെ മോശം അനുഭവം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിന്ധു രംഗത്ത്

മുംബൈ: ഒളിംപിക്‌സ് വേദിയില്‍ വെള്ളിയണിഞ്ഞ് ഇന്ത്യയുടെ അഭിമാനം ആകാശത്തോളമുയര്‍ത്തിയ താരമാണ് പി വി സിന്ധു. എന്നാല്‍ ആ സിന്ധുവിനു പോലും രാജ്യത്ത് രക്ഷയില്ലെന്നാണ് വ്യക്തമാകുന്നത്.

വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം വിവരിച്ച് ഇന്ത്യയുടെ ബാഡ്മിന്റന്‍ റാണി രംഗത്തെത്തി. ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മോശം അനുഭവമുണ്ടായതെന്ന് സിന്ധു ട്വിറ്ററില്‍ കുറിച്ചു.

അജീതേഷ്

നവംബര്‍ നാലിനു മുംബൈയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജീതേഷ് എന്നാണെന്നും സിന്ധു ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് മാത്രം സിന്ധു വ്യക്തമാക്കിയിട്ടില്ല. വളരെ മോശം അനുഭവമാണെന്നാണ് ഇന്ത്യന്‍ അഭിമാനതാരം കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News