തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷക്കിടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ കോപ്പിയടിച്ച സംഭവത്തില്‍ കേരളത്തില്‍ കൂടുതല്‍ അറസ്റ്റ് . അറസ്റ്റിലായ മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫീര്‍ കരീമിന്‍റെ സുഹൃത്തുകളായ ഷംസാദ്, മുഹമ്മദ് ഷെരീഫ് ഖാന്‍ എന്നീവരാണ് അറസ്റ്റിലായത്.
ഇരുവരെയും തിരുവനന്തപുരം പട്ടത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിക്കുന്ന തമിഴ്നാട് പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോപ്പിയടിക്കാന്‍ സാങ്കേതിക സഹായം ചെയ്തു എന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം പട്ടത്ത് നിയോ ഐഎഎസ് അക്കാഡമി എന്ന സ്ഥാപനം നടത്തുന്നവരാണ് അറസ്റ്റിലായ ഇരുവരും.പിടിയിലായവരില്‍ നിന്ന് ലാപ്പ്ടോപ്പ് അടക്കമുളള വസ്തുവഹകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കോപ്പിയടി സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ സഫീര്‍ കരീമിന്‍റെ ലാപ്പ്ടോപ്പില്‍ നിന്ന് കേരളാ പിഎസ് സിയും ഐഎസ്ആര്‍ഒാ യുടേയും ചോദ്യപേപ്പറുകള്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സഫീര്‍ കരീമിന്‍റെ ഉടമസ്ഥതയില്‍ ഉളളതായിരുന്നു നിയോ ഐഎഎസ് അക്കാഡമി. പിടിയിലായ ഷംസാദ് നിയോ അക്കാഡമിയുടെ ഉടമസ്ഥനും, മുഹമ്മദ് ഷെരീഫ് സ്ഥാപനത്തിന്‍റെ മാനേജരുമാണ്
Get real time update about this post categories directly on your device, subscribe now.