പുത്തന്‍ലുക്കില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് 2017; പ്രതാപം തിരിച്ച് കിട്ടുമോ?

പുത്തന്‍ലുക്കുമായി പ്രാതാപം തിരികെപ്പിടിക്കാന്‍ ഇക്കോസ്പോര്‍ട്ട് 2017. നിരവധി പ്രത്യേകതകളുമായാണ് ഇത്തവണ ഇക്കോസ്പോര്‍ട്ടിന്‍റെ വരവ്.

ഇക്കോസ്‌പോര്‍ടില്‍ തനത് എസ്‌യുവി മുഖം കൊണ്ടുവരാനുള്ള ഫോര്‍ഡിന്റെ ശ്രമം പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ദൃശ്യമാണ്. പുത്തന്‍ മുഖരൂപമാണ് 2017 ഇക്കോസ്‌പോര്‍ടിന്റെ ഡിസൈന്‍ ഹൈലൈറ്റ്.

സ്പ്ലിറ്റ് യൂണിറ്റുകള്‍ക്ക് പകരം ക്രോം ഗ്രില്ലുകളാണ് പുതിയ മോഡലില്‍ ഒരുങ്ങുന്നത്. ഗ്രില്ലിന് ഇരുവശത്തുമായുള്ള ട്വിന്‍ ബാരല്‍ ഹെഡ്‌ലാമ്പുകള്‍ ഇക്കോസ്‌പോര്‍ടിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്

ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെ നിലയുറപ്പിച്ച പുതിയ ഫോഗ്‌ലാമ്പുകളില്‍ തന്നെയാണ് ടേണ്‍ സിഗ്നലുകളും തിങ്ങി ഒരുങ്ങിയിട്ടുള്ളത്. ഫ്രണ്ട് ബമ്പറില്‍ തന്നെയാണ് ഗ്രെയ് സ്‌കിഡ് പ്ലേറ്റ് ഇടംപിടിച്ചിരിക്കുന്നതും.

പുതിയ ഇക്കോസ്‌പോര്‍ടിന്റെ സൈഡ് പ്രൊഫൈലില്‍ കാര്യമായ മാറ്റങ്ങളില്ല. അതേസമയം, ടോപ് ടൈറ്റാനിയം പ്ലസ് പതിപ്പില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ സാന്നിധ്യമറിയിക്കുന്നത്.

352 ലിറ്ററാണ് 2017 ഇക്കോസ്‌പോര്‍ടിന്റെ ബൂട്ട് കപ്പാസിറ്റി. പിന്‍സീറ്റുകള്‍ മടക്കിയാല്‍ 1,178 ലിറ്ററായി ബൂട്ട് കപ്പാസിറ്റി വര്‍ധിപ്പിക്കാം. അകത്തളത്ത് കാര്യമായ മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഓള്‍-ബ്ലാക് കളര്‍ സ്‌കീമിനെ ഫോര്‍ഡ് കൈവെടിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here