ഷാര്‍ജ പുസ്തകോത്സവത്തില്‍ ചിന്തയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: ചിന്ത പബ്‌ളിഷേഴ്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ മാടാക്കരയുടെ കവിതകള്‍ ആദര്‍ശ ചിഹ്നം, സജു ഈസയുടെ 100 മോഡേണ്‍ പാചകക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം സി വി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ബുക്ക് ഫോറത്തില്‍ നടന്നു.

ആദര്‍ശചിഹ്നം പി വി കെ പനയാല്‍ ഷാര്‍ളി ബെഞ്ചമിന് നല്‍കിയും, 100 മോഡേണ്‍ പാചകക്കുറിപ്പുകള്‍ സി വി ബാലകൃഷ്ണന്‍ ഉഷ പ്രേമരാജന് നല്‍കിയുമാണ് പ്രകാശനം ചെയ്തത്.

പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ചിന്ത പ്രവാസി പുരസ്‌കാരം ലഭിച്ച രമേഷ് പെരിമ്ബിലാവിന് സി വി ബാലകൃഷ്ണന്‍ ഉപഹാരം സമ്മാനിച്ചു.

കവിതാ വിഭാഗത്തിനാണ് രമേഷിന് പുരസ്‌കാരം ലഭിച്ചത്. അനില്‍ അമ്ബാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി വി ബാലകൃഷ്ണന്‍ പുസ്തകങ്ങളെ അധികരിച്ച് സംസാരിച്ചു.

ചിന്ത കോഓര്‍ഡിനേറ്റര്‍ ആര്‍ പി മുരളി സ്വാഗതവും ഉഷ പ്രേമരാജന്‍ നന്ദിയും പറഞ്ഞു. ഹാള്‍ നമ്പര്‍ 7, ZC: 12 ലാണ് ചിന്ത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here