ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രം ജനുവരി 26 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നതാണ് ചിത്രത്തിന്റെ ‘ടാഗ് ലൈന്‍’. സംവിധായകന്‍ ജീത്തു ജോസഫും പ്രണവും ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം തന്നെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാകും എന്ന വിശ്വാസത്തോടെയും പ്രാര്‍ത്ഥനയോടെയും എന്നാണെന്ന് ജീത്തു ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here