ചെന്നൈ: രാജ്യത്ത് വളര്‍ന്നു വരുന്ന തീവ്രഹിന്ദുത്വത്തിനും ആക്രമണങ്ങള്‍ക്കുമെതിരെ പ്രമുഖ ചലച്ചിത്ര താരം കമല്‍ഹാസന്‍.
തന്നെ കൊന്നാല്‍ എല്ലാം അവസാനിപ്പിക്കുമെങ്കില്‍ താന്‍ മരിക്കാന്‍ തയ്യാറാണെന്ന് കമല്‍ ഹാസന്‍ കൈരളി പീപ്പിളിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം നിലനില്‍ക്കുന്നുണ്ട് എന്ന പരാമര്‍ശം നടത്തിയതിന് കമല്‍ ഹാസനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേസ് എടുത്തിരുന്നു. ആനന്ദവികടന്‍ മാസികയിലായിരുന്നു നടന്‍ അഭിപ്രായ പ്രകടനം നടത്തിയത്.
യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവെയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണെന്നും കമല്‍ പറഞ്ഞിരുന്നു.
ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണ് എന്നും കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.