അഹമ്മദാബാദ്: അക്ഷര്‍ധാം ക്ഷേത്ര ആക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളെ പൊലീസ് അറസ്റ്റുചെയ്തു. സംഭവം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് ഇയാളെ പിടികൂടുന്നത്.
ആക്രമണത്തിന് ശേഷം വിദേശത്ത് ഒളിവില്‍ പോയ അബ്ദുള്‍ റഷീദ് അജ്‌മേരിയാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായത്. റിയാദില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
സഹോദരനെ കാണാന്‍ അഹമ്മദാബാദിലേക്ക് അജ്‌മേരി എത്തുന്നതായി വിവരം ലഭിച്ച പൊലീസ് രഹസ്യനീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. ആക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കാന്‍ ലഷ്‌കറെ തയ്ബയെ സഹായിച്ചതും അജ്‌മേരിയാണ്.
2002 സെപ്തംബര്‍ 24നുണ്ടായ ആക്രമണത്തില്‍ 32 പേര്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികളെ കമാന്‍ഡോകള്‍ വധിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.